tag:blogger.com,1999:blog-3185212396560548713.post6353736220687686277..comments2012-08-12T01:28:47.075+05:30Comments on Islam and Muslims: മുസ്ലിം നവോത്ഥാനം: കേരളത്തിന്റെ പാഠംANWAR SADATH KThttp://www.blogger.com/profile/13236912359553429205noreply@blogger.comBlogger1125tag:blogger.com,1999:blog-3185212396560548713.post-53191142092996893042010-04-03T11:07:42.560+05:302010-04-03T11:07:42.560+05:30മുസ്ലിം സമൂഹത്തിന്റെ ആകമാന നവോത്ഥാനത്തിന്റെ ഉദാഹര...മുസ്ലിം സമൂഹത്തിന്റെ ആകമാന നവോത്ഥാനത്തിന്റെ ഉദാഹരണം കേരളം മാത്രമാണ്. വിദ്യാഭ്യാസമാണ് ഇത്തരമൊരു നേട്ടത്തിന് മുസ്ലിംകളെ അര്‍ഹരാക്കിയത്. വിദ്യാഭ്യാസത്തിന് വേണ്ട സാമ്പത്തിക സാഹചര്യങ്ങളും സാമൂഹ്യസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതില്‍ ഇവിടത്തെ പൂര്‍വഗാമികള്‍ക്ക് വലിയ പങ്കുണ്ട്. അരികില്‍ നോക്കിനില്ക്കപ്പെടാന് മാത്രം വിധിക്കപ്പെടേണ്ടിയിരുന്ന സമുദായത്തെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ മാത്രം പക്വതനേടിക്കൊടുത്തത് ഇവിടെ വളര്‍ന്നുവന്ന നവോത്ഥാനമായിരുന്നു. ഇതിനെ വിലയിരുത്തുന്ന ചിന്തകളാണ് ഈ അഭിമുഖം.<br /><br />കേരള മുസ്ലിം നവോത്ഥാനങ്ങള്‍ക്ക് ഊര്‍ജമേകുന്നതില്‍ വൈദേശിക ചിന്തകളും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യൂറോപ്പിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിലും തങ്ങളുടേതായ സാന്നിധ്യം അടയാളപ്പെടുത്താന്‍ പൂര്‍വകാല മുസ്ലിം പണ്ഡിതന്മാര്ക്ക് കഴിഞ്ഞു. എന്നാല്‍ കേരള മുസ്ലിം നവോത്ഥാനത്തിന്റെ നീരൊഴുക്ക് പുരുഷ സാമ്രാജ്യത്വത്തില്‍ മാത്രം ചുറ്റിത്തിരിയാന്‍ തുടങ്ങിയത് ഒരു സത്യമാണ്. വേണ്ടത്ര നവോത്ഥാന ചിന്തകള്‍ ഏറ്റെടുക്കാന്‍ മാത്രം വൈജ്ഞാനികമായ ഊര്‍ജം സ്വീകരിക്കുന്നതില്‍ മുസ്ലിം സ്ത്രീകള്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ അതിനുവേണ്ട അവസരങ്ങള്‍ മുസ്ലിം സ്ത്രീ സമൂഹത്തിന് മേല്‍ ഹറാമാക്കപ്പെട്ടുവെന്ന് പറയുന്നതാവും ശരി. അതുകൊണ്ട് തന്നെ ഇന്നും മുസ്ലിം സമൂഹത്തിന്റെ പ്രതിനിധീകരണം ആണ്‍കോയ്മയിലാണ്. അതുകൊണ്ടായിരുന്നു മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ വെച്ചുള്ള ആരാധനകള്‍ക്ക് വിലക്ക് നിശ്ചയിക്കപ്പെട്ടത്. രാഷ്ട്രീയരംഗത്തും അവരുടെ സാന്നിധ്യം ദുശ്ശകുനമായി കണ്ടതുകൊണ്ട് മുസ്ലിം സ്ത്രീകള്‍ അധികാരത്തില്‍ നിന്നും അന്യവത്കരിക്കപ്പെട്ടു. ഇതൊരു പരാജയമായി ഉള്‍ക്കൊള്ളാനും വിനയം കാണിക്കാനും പുരുഷകേന്ദ്രീകൃതമനസ്സ് തയ്യാറാവുമ്പോള്‍ മാത്രമാണ് നവോത്ഥാനം അര്‍ഥപൂര്‍ണവും വസ്തുനിഷ്ഠവുമായിത്തീരുന്നത്.<br /><br />മുസ്ലിം സ്വത്വത്തിന് നേരെ ഉയരുന്ന വെല്ലുവിളികള്‍ വിലയിരുത്തപ്പെടാതെ പോവരുത്. ഒരു സമൂഹത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് അവരെ അപരവത്കരിക്കാന്‍ ശ്രമിക്കുന്നത് രാജ്യപുരോഗതിയെത്തന്നെയാണ് നഷ്ടത്തിലാക്കുന്നത്. ആഭ്യന്തരമായ ആകുലതകളെ താലോലിച്ചുകൊണ്ട് ഒരു രാഷ്ട്രവും പൂര്ണവളര്ച്ചയിലെത്തുകയില്ല. അതുകൊണ്ടുതന്നെ അവരവരുടെ സ്വത്വത്തെ നിലനിര്‍ത്തി മുന്നോട്ടുപോവാനുള്ള അവസരങ്ങള്‍ എല്ലാ മതങ്ങള്‍ക്കും വകവെച്ചുകൊടുക്കപ്പെടണം.കെ ഫൈസല്‍ പാറന്നൂര്‍noreply@blogger.com